Skip to main content

Featured

Special food for your celebration-Kerala biryani recipe

 വിഷുവും -വിഷുക്കണിയും-ഒരു ചെറു വിവരണം   24 special recipes Easy and Tasty Treat- English Recipe   വിഷു  കേരളത്തിലെ കാർഷികോത്സവമാണ്‌ വിഷുമലയാളമാസം മേടം ഒന്നിനാണ്‌ വിഷു ആഘോഷിക്കുന്നത്. രാവും പകലും തുല്യമായ ദിവസമാണ് വിഷു‌. കേരളത്തിന്റെ പ്രധാന വിളവെടുപ്പുത്സവങ്ങളാണ്‌ വിഷുവും ഓണവും. ഓണം വിരിപ്പുകൃഷിയുമായി ബന്ധപ്പെട്ടാണെങ്കിൽ വിഷു വേനൽ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ്‌ ആചരിക്കുന്നത്.വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങൾ വ്യത്യസ്തമാണ്‌ . വിഷുക്കണി ആണ്‌ ഏറ്റവും പ്രധാനപ്പെട്ടത്‌. വിഷുക്കൈനീട്ടം, വിഷു സദ്യ, വിഷുക്കളി തുടങ്ങിയവ വിഷുവിനോട് അനുബന്ധിച്ചുള്ള ആഘോഷങ്ങളാണ്. വിഷുക്കണി കുടുംബത്തിലെ മുതിർന്ന സ്ത്രീകൾക്കാണ്‌ വിഷുക്കണി ഒരുക്കുവാനും അത്‌ കാണിക്കുവാനുമുള്ള ചുമതല. തേച്ചൊരുക്കിയ ഓട്ടുരുളിയിൽ അരിയും നെല്ലും ഉപയോഗിച്ച്‌ പാതി നിറച്ച്‌, കൂടെ അലക്കിയ , മുണ്ടും, പൊന്നും, വാൽക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, പഴുത്ത അടയ്ക്കയും വെറ്റിലയും, കണ്മഷി, ചാന്ത്, സിന്തൂരം, നാരങ്ങ എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ്‌ വിഷുക്കണി ഒരുക്കുക. ക

Steamed Cake Recipe with raisins & butter-

 Delicious steamed cake recipe for you with raisins and butter-Malayalam

ഉണക്കമുന്തിരിയുടെആരോഗ്യ ഗുണങ്ങൾ:

വിറ്റാമിനുകളുടെയും മിനറൽസിന്റെയും വലിയ കലവറയാണ് ഉണക്കമുന്തിരി.കാൽസ്യം ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ

എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഇത് ഏറെ നല്ലതാണ്.

ഇതിൽധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്.

ഉണക്കമുന്തിരിയിൽ നല്ല അളവിൽ ഇരുമ്പ് അടങ്ങിയിട്ടുണ്ട്,

അതിനാൽ വിളർച്ച സുഖപ്പെടുത്തുന്നു.കൂടാതെ

ദഹനം മെച്ചപ്പെടുത്തുന്നു, ഊർജ്ജം വർദ്ധിപ്പിക്കുന്നു,

ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുകയും ശരീരഭാരം

നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

Steamed Cake Recipe with raisins & butter-Health benefits of butter and raisins-Malayalam

വെണ്ണയുടെആരോഗ്യ ഗുണങ്ങൾ:

ഔഷധഗുണങ്ങളാൽ സമ്പന്നമായ ഒരു പാലുൽപ്പന്നമാണ് വെണ്ണ.വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പന്നമാണ് വെണ്ണ.

വെണ്ണ മിതമായ അളവിൽ ഉപയോഗിച്ചാൽ ശരീരസൗന്ദര്യം വർദ്ധിക്കുകയും ശരീരത്തിന് നല്ല കരുത്തും ശക്തിയും ലഭിക്കുകയും ചെയ്യും.കണ്ണിന്റെ ആരോഗ്യത്തിന് വെണ്ണവളരെ  നല്ലതാണ്.കലോറി കൂടുതലായതിനാൽ വെണ്ണ കൊളസ്ട്രോൾ വർദ്ധിപ്പിക്കുമെന്ന് എല്ലാവരും ഭയപ്പെടുന്നു.

ആവിയിൽ വേവിച്ച കേക്ക്:

ബേയ്‌ക്കു ചെയ്തോ ആവിയിൽവേവിച്ചോ കേക്ക് തയ്യാറാക്കാം.

ആവിയിൽവേവിക്കുമ്പോൾ ,കേക്കിനെമൃദുവും രുചികരവുമാക്കുന്നു.ആവിയിൽവേവിക്കുമ്പോൾ മിക്ക പോഷകങ്ങളും നിലനിർത്തുകയും ഭക്ഷണത്തിന്റെ കോശഘടനയെ മൃദുവാക്കുയും ചെയ്യുന്നു .

ഈ റെസിപ്പി എനിക്ക് തന്നത് എന്റെ മൂത്ത മകൾ ശഹീറയാ ണ്.എന്റെ മകൾ ഈ റെസിപ്പി പഠിച്ചത് അവളുടെ അമ്മായിയമ്മ കുൽസുവിൽ  നിന്നാണ്.എന്റെ മരുമകൻ മഹ്‌റൂഫിന്റെ പ്രിയ മാതാവിൻറെ പാചക കുറിപ്പ് ഞാൻ ഇന്ന് നിങ്ങളു മായി പങ്ക് വെക്കുന്നു .രുചികരമായ ഉണക്കമുന്തിരി സ്റ്റീം കേക്ക്

എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ചേരുവകൾ:

മുട്ട            3  

ഉണക്കമുന്തിരി        3/4 cup

പഞ്ചസാര        3/4 cup

മൈദ        3/4 cup 

വെണ്ണ        75gm

വാനില എസ്സെൻസ്        1/2  tsp

ഉപ്പ്         ഒരുനുള്ള്

ബേക്കിംഗ് സോഡ        ഒരുനുള്ള്    

ബേക്കിംഗ് പൗഡർ        1/4 tsp

തയ്യാർചെയ്യുന്നവിധം:

Step 1

ഉണക്കമുന്തിരിനന്നായി കഴുകി 1/4 cup വെള്ളത്തിൽ കുതുർക്കാൻവെക്കുക. മുന്തിരിനന്നായി കുതിർന്നു വീർത്തു വന്നാൽ ഒരുസ്പൂൺ ബട്ടർ ചേർത്ത് ഒന്നുചൂടാക്കി നന്നായി അരച്ചെടുക്കുക .

Step 2

പഞ്ചസാരപൊടിച്ചു മാറ്റി വെക്കുക .

മൈദ ,ബേക്കിംഗ് സോഡ, ബേക്കിംഗ് പൗഡർനന്നായി അരിച്ചുമാറ്റി വെക്കുക .

Step 3

ഒരു ബൗളിൽമുട്ട,ഒരുനുള്ള് ഉപ്പുംചേർത്ത് നന്നായിബീറ്റർ ഉപയോഗിച്ച് ബീറ്റ് ചെയ്യുക.മുട്ട നന്നായി കട്ടി ആവുന്നത് വരെ അടിക്കുക.

Step 4

ഒരുവലിയ മിക്സിങ്ങ്ബൗളിൽപഞ്ചസാരപൊടി ,വെണ്ണ ചേർത്ത് നന്നായി മിക്സ് ചെയ്യുക.

ഇതിലേക്ക് മൈദ,അരച്ചു വച്ച മുന്തിര,അടിച്ചെടുത്തമുട്ടമിശ്രിതം,എന്നിവസാവധാനംചേർത്ത് കേക്ക് ബാറ്റർ തയ്യാർ ചെയ്യുക . 

Step 5

നെയ്യ് പുരട്ടിയ ഒരു  പാത്രത്തിൽ തയ്യാർ ചെയ്ത കേക്ക് മിശ്രിതം ഒഴിച്ച് നന്നായിമൂടി ഉയർന്ന തീയിൽ ഒരുമണിക്കൂർ ആവിയിൽ വേവിക്കുക. ഒരുമണിക്കൂറിന്നു ശേഷം കേക്ക് പകമായോ യെന്നു നോക്കി പാക മായെങ്കിൽ തണുക്കാൻ അനുവദിക്കുക .തണുക്കുമ്പോൾ മുറിച്ചു ഉപയോഗിക്കാം.വേവ് പകമായില്ലെങ്കിൽ അരമണിക്കൂർ കൂടിവെക്കാം .ആവിയിൽ തയ്യാർ ചെയ്യുന്നത് കാരണം കേക്ക് നല്ല മൃതുവായിരിക്കും .

പാചകക്കുറിപ്പ് വീഡിയോ കാണുക👇

https://www.youtube.com/shorts/HLpl6WJfFhI




Comments