Featured
Monsoon Recipe-മഴക്കാല പാചകക്കുറിപ്പ്
ചെറൂളകഞ്ഞി-കർക്കടകകഞ്ഞി
കർക്കടകം
കേരളത്തിന്നുമാത്രമായുള്ളകൊല്ലവർഷംഅഥവാമലയാളവർഷത്തിന്നുചിങ്ങം,കന്നിതുടങ്ങി12-മാസങ്ങളുണ്ട്.കൊല്ലവര്ഷത്തിലെ12-മത്തേമാസമാണ്കർക്കടകം.മലയാളികൾശരീരപുഷ്ടിക്കുംആയുരാരോഗ്യവർദ്ധനവിനുമായിഔഷധകഞ്ഞികഴിക്കുന്നതുംആയുർവേദ/നാട്ടുവൈദ്യവിധിപ്രകാരം'സുഖചികിത്സ' നടത്തുന്നതുംകർക്കടകത്തിലാണ്.
കർക്കടകമാസംമനുഷ്യശരീരത്തിന്റെആരോഗ്യക്ഷമതയ്ക്കുംപ്രതിരോധശേഷിക്കുംകാര്യമായകുറവുണ്ടാകുമെന്നാണ്‌ആയുർവേദമതം.കാലാവസ്ഥയിലുണ്ടാകുന്നമാറ്റംമൂലംനമ്മുടെദഹനശേഷിവളരെകുറവായിരിക്കും.പലരോഗങ്ങൾക്കുംകീഴടങ്ങാനുള്ളസാധ്യതകൂടുതലാണ്.പ്രായംകൂടുംതോറുംഈവിഷമതകളുടെശല്യംസഹിക്കവയ്യാതാകും.ഈഅവസ്ഥയിൽനിന്നുരക്ഷപ്പെടാനുള്ളമാർഗ്ഗമായാണ്ആയുർവേദാചാര്യന്മാർകർക്കടകക്കഞ്ഞിനിർദ്ദേശിച്ചിട്ടുള്ളത്.ഇരുപതോളംഔഷധംചേർത്താണ്ആയുവേദകർക്കടകകഞ്ഞിതയ്യാർചെയ്യുന്നത്.(വിവരശേഖരണം വിക്കിപീഡിയമലയാളം)
ചെറൂള
കേരളത്തിൽഎല്ലായിടത്തുംതന്നെകാണപ്പെടുന്നഒരുകുറ്റിച്ചെടിയാണ്ചെറൂള.ദശപുഷ്പങ്ങളിൽഒന്നാണിത്.ഔഷധമായിഉപയോഗിക്കുന്നപത്തുകേരളീയനാട്ടുചെടികളാണുദശപുഷ്പങ്ങൾഎന്നറിയപ്പെടുന്നത്.പൂക്കളെന്നാണുഅറിയപ്പെടുന്നതെങ്കിലുംഇവയുടെഇലകൾക്കാണുപ്രാധാന്യം.കേരളത്തിലെതൊടികളിലെങ്ങുംകാണുന്നഈപത്തുചെടികൾനാട്ടുവൈദ്യത്തിലുംആയുർവേദചികിത്സയിലുംവളരെ പ്രാധാന്യമുണ്ടു്.മഴക്കാലത്ത്നമ്മുടെവീട്ടുമുറ്റത്ത്ധാരളംവളരുന്നഒരുചെടിയാണിത്.ശരീരത്തിലെവിഷാംശങ്ങളെപുറത്തുകളയുന്നതിനും,വൃക്കരോഗങ്ങൾതടയുന്നതിനുംഫലപ്രദം.രക്തസ്രാവം,കൃമിശല്യം,മൂത്രക്കല്ല്‌എന്നിവയ്ക്ക്‌ഉത്തമം.മൂത്രാശയരോഗങ്ങൾക്ക്‌മരുന്നായിഉപയോഗിക്കുന്നു.(വിവരശേഖരണം വിക്കിപീഡിയമലയാളം)
ചെറൂളക്കഞ്ഞി
കർക്കടകമാസത്തിൽആരോഗ്യപരിപാലനത്തിനായിനമുക്ക് ചെറൂളകഞ്ഞിഉണ്ടാക്കിക്കഴിക്കാം.മഴയുടെആരംഭത്തിൽചെറൂളധരാളംനമ്മുടെതൊടിയിൽവളരുന്നഒരുഔഷധചെടിയാണ്.തുടർച്ചയായിമൂന്നുദിവസംഅതിരാവിലെഒഴിഞ്ഞവയറ്റിൽചെറൂളക്കഞ്ഞികഴിക്കണംഎന്നാണ്എൻറെമുത്തശ്ശിഎന്നോട്പറഞ്ഞുതന്നത്.പച്ചരി/പൊടിഅരി,കുറച്ചുതേങ്ങയുംഉണ്ടെങ്കിൽചെറൂളക്കഞ്ഞിഎളുപ്പംതയ്യാർചെയ്യാം.
ചേരുവകൾ
പച്ചരി /പൊടിയരി 1cup തേങ്ങ പകുതി ഉപ്പ് പാകത്തിന് ചെറൂള ഒരുവലിയപിടിതയ്യാർചെയ്യുന്നവിധം
- ചെറൂളയുടെഇലയുംഇളംതണ്ടുംയെടുത്തുനന്നായികഴുകിവെക്കുക.
- അരിനന്നായിവേവിക്കുക.
- തേങ്ങചിരവിഅരച്ചുഒന്നുംരണ്ടുംപാൽതയ്യാറാകുക.
- തേങ്ങയുടെരണ്ടാംപാലിൽചെറൂളനന്നായിഅരച്ച്അരിച്ചെടുക്കുക.
- വേവിച്ചഅരിനന്നായിഒരുവിസ്‌ക്ഉപയോഗിച്ച്ഉടച്ചെടുക്കുക,
- ചെറുളജ്യൂസുംപാകത്തിനുള്ളഉപ്പുംചേർത്ത്നന്നായിതിളപ്പിക്കുക
- ഒന്നാംപാൽചേർത്തുതിളക്കുമ്പോൾഅടുപ്പ്ഓഫ്‌ചെയ്യാം.
- ചൂടോടെഉപയോഗിക്കാം.
Comments
Post a Comment