Featured
Easy and Tasty Ghee Cake-Home Made Recipe
Easy Ghee Cake Recipes for X'mas-Malayalam
കേക്ക്
ഒരുമധുരഭക്ഷണപദാർത്ഥമാണ്കേക്ക്.ആഘോഷവേളകൾആസ്വാദ്യകരമാക്കാൻമനുഷ്യർസാധാരണയായിഉപയോഗിക്കുന്നതാണ് മധുരപലഹാരങ്ങൾ. ക്രിസ്തുമസ്,ജന്മദിനാഘോഷംതുടങ്ങിയസമയങ്ങളിൽകേക്ക്ഉപയോഗിക്കാറുണ്ട്.മാവ്(മൈദാമാവ്), മുട്ട,പഞ്ചസാര,പാൽ,വെണ്ണ,സുഗന്ധദ്രവ്യങ്ങൾഎന്നിവയാണ്കേക്കിലെ ചേരുവകൾ. ചേരുവകളെല്ലാം ചേർത്ത് ഒരു ദ്രവ മിശ്രിതമുണ്ടാക്കി അത് ചുട്ടെടുത്താണ്(baking) കേക്ക് നിർമ്മിക്കുന്നത്.കേക്കിന്റെതരത്തിനനുസൃതമായിചേരുവകളിലുംഅവയുടെഅളവുകളിലുംവ്യത്യാസമുണ്ടാകുന്നു.വിവിധനിറത്തിലുംരുചിയിലുംആകൃതിയിലുമുള്ളകേക്കുകൾഇന്ന് വിപണിയിൽ ലഭ്യമാണ്.എങ്കിലും വീട്ടിലുണ്ടാക്കി ഉപയോഗിക്കുമ്പോൾ കിട്ടുന്ന സംതൃപ്തിയും, രുചിയും ,വളരെ കൂടുതലായിരിക്കും.വളരെ സ്വാദിഷ്ടമായ കേക്ക് എങ്ങനെ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം എന്ന് ഇന്ന് ഞാൻ നിങ്ങളുമായി പങ്കുവെക്കുകയാണ്.
മുട്ട 4
നെയ്യ് 200gm
പഞ്ചസാര 200gm
മൈദ 150gm
ഉപ്പ് ഒരുനുള്ള്
വാനിലഎസ്സൻസ് ½ tspStep 1
ഒരു വലിയ മിക്സിങ്ങ് ബൗളിൽ മുട്ട ,ഒരുനുള്ള് ഉപ്പ്,വാനില എസ്സൻസ് ചേർക്കുക.ഇതിലേക്ക് അല്പാൽപം പഞ്ചസാര ചേർത്ത് പഞ്ചസാര അലിയുന്നതുവരെ നന്നായി ബീറ്റ് ചെയ്യുക .
Step 2
മറ്റൊരു ബൗളിൽ നെയ്യ് ഉരുക്കി ഒഴിക്കുക.
നെയ്യിലേക്കു മൈദ അല്പാല്പമായി ചേർക്കുക .ഇതിലേക്ക് മുട്ടകൂട്ട് അല്പാല്പമായിചേർത്ത് നന്നായി മിക്സ് ചെയ്യുക. .കേക്ക് മിക്സ് ചെയ്യുമ്പോൾ ഘടികാരദിശയിൽ മിക്സ് ചെയ്യുക.
Step 3
കേക്ക് തയ്യാറാക്കുന്ന പാൻ ചൂടാക്കുക.
സ്റ്റവ് ചെറുതീയിൽ സെറ്റ് ചെയ്യുക .
ചൂടായ പാനിൽ കേക്ക് മിശ്രിതം ഒഴിച്ച് നന്നായി ടാപ് ചെയ്യുക.
ചെറുതീയിൽമുപ്പത് മിനുട്ടു മുതൽ നാപ്പത്തഞ്ചു മിനുട്ട് വരെ വേവിക്കുക .
NB:ആദ്യഅഞ്ചു മിനുട്ട്ന്നു ശേഷം അടിയിൽ ഒരു പാത്രം(മൂടി ) വെച്ച് ചൂട് ക്രമീകരിക്കാം .
https://www.youtube.com/watch?v=faPbc_PSuPI
Comments
Super
ReplyDelete