Skip to main content

Featured

Special food for your celebration-Kerala biryani recipe

 വിഷുവും -വിഷുക്കണിയും-ഒരു ചെറു വിവരണം   24 special recipes Easy and Tasty Treat- English Recipe   വിഷു  കേരളത്തിലെ കാർഷികോത്സവമാണ്‌ വിഷുമലയാളമാസം മേടം ഒന്നിനാണ്‌ വിഷു ആഘോഷിക്കുന്നത്. രാവും പകലും തുല്യമായ ദിവസമാണ് വിഷു‌. കേരളത്തിന്റെ പ്രധാന വിളവെടുപ്പുത്സവങ്ങളാണ്‌ വിഷുവും ഓണവും. ഓണം വിരിപ്പുകൃഷിയുമായി ബന്ധപ്പെട്ടാണെങ്കിൽ വിഷു വേനൽ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ്‌ ആചരിക്കുന്നത്.വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങൾ വ്യത്യസ്തമാണ്‌ . വിഷുക്കണി ആണ്‌ ഏറ്റവും പ്രധാനപ്പെട്ടത്‌. വിഷുക്കൈനീട്ടം, വിഷു സദ്യ, വിഷുക്കളി തുടങ്ങിയവ വിഷുവിനോട് അനുബന്ധിച്ചുള്ള ആഘോഷങ്ങളാണ്. വിഷുക്കണി കുടുംബത്തിലെ മുതിർന്ന സ്ത്രീകൾക്കാണ്‌ വിഷുക്കണി ഒരുക്കുവാനും അത്‌ കാണിക്കുവാനുമുള്ള ചുമതല. തേച്ചൊരുക്കിയ ഓട്ടുരുളിയിൽ അരിയും നെല്ലും ഉപയോഗിച്ച്‌ പാതി നിറച്ച്‌, കൂടെ അലക്കിയ , മുണ്ടും, പൊന്നും, വാൽക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, പഴുത്ത അടയ്ക്കയും വെറ്റിലയും, കണ്മഷി, ചാന്ത്, സിന്തൂരം, നാരങ്ങ എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ്‌ വിഷുക്കണി ഒരുക്കുക. ക

Easy raw papaya recipes-Malayalam-south Indian

Healthy Papaya Recipes-പപ്പായതോരൻ 

പപ്പായ-പോഷക മൂല്യവും ഔഷധ ഉപയോഗവും

കേരളത്തിൽ സാധാരണ കാണപ്പെടുന്ന ഒരു സസ്യമാണ് പപ്പായ . പപ്പായ അധികം ഉള്ളില്ലാത്ത, പൊള്ളയായ തടി 5 മുതൽ 10 മീറ്റർവരെ വളരും. മുകളിലായി കാണപ്പെടുന്ന ഇലകൾ 70 സെ.മീ വരെ വ്യാപ്തിയിൽ ഏകദേശം നക്ഷത്രാകൃതിയിലാണ്‌. ഇലകളുടെ തണ്ടും പൊള്ളയാണ്‌. തടിയും തണ്ടും ചേരുന്നിടത്ത്‌ പൂക്കളുണ്ടായി, അത്‌ ഫലമായി മാറുന്നു. പച്ചനിറത്തിലുള്ള കായ പഴുക്കുമ്പോൾ മഞ്ഞനിറമായി മാറുന്നു. കായയ്ക്കുള്ളിൽ ചുവപ്പ്‌ അല്ലെങ്കിൽ ഓറഞ്ച്‌ നിറമാണ്‌. ഫലത്തിനൊത്തനടുവിൽ കറുത്തനിറത്തിലായിരിക്കും വിത്തുകൾ കാണപ്പെടുന്നത്‌.കപ്പക്കാ, കർമൂസ്, കപ്ലങ്ങ, ഓമക്കായ, എന്നിങ്ങനെ പലപേരുകളിൽ ഈ ചെറുവൃക്ഷവും അതിന്റെ ഫലവും അറിയപ്പെടുന്നു.പപ്പായ സ്ഥിരമായി കഴിച്ചാൽ മൂലക്കുരു, വയറുകടി, ദഹനക്കേട്, കുടൽ‌വൃണം എന്നിവയെ കുറയ്ക്കും.പപ്പായനല്ലഒരു കൃമിനാശിനികൂടി യാണ്‌. ധാരാളം ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ് പപ്പായ.കൂടാതെ വിറ്റാമിൻ സി, വിറ്റാമിൻ എ, ഇരുമ്പിന്റെ അംശം, കാത്സ്യം, തയാമിൻ, നിയാസിൻ, പൊട്ടാസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. കരോട്ടിൻ, ബീറ്റാ കരോട്ടിൻ എന്നിവ അടങ്ങിയിട്ടുള്ളതിനാൽ അർബുദത്തെ പ്രതിരോധിക്കാൻ പപ്പായ സഹായകമാണ്. നാരുകൾ അധികം അടങ്ങിയിട്ടുള്ളതിനാൽ ദഹന പ്രക്രീയക്ക്‌ സഹായകമാണ്. അതിനാൽ നിത്യേന പപ്പായ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഉത്തമമാണ്.പച്ചക്കായകൊണ്ട്‌ പച്ചടി, കിച്ചടി, തോരൻ എന്നീ കറികളുണ്ടാക്കി കഴിക്കുന്നത്‌ മലയാളികളുടെ ഇടയിൽ സാധാരണമാണ്‌. കായ പഴുത്തുകഴിഞ്ഞാൽ മധുരമുള്ള പഴമായി മിക്ക രാജ്യങ്ങളിലും ഉപയോഗിക്കുന്നു. ഐസ്ക്രീമിലും ബേക്കറി ഉൽപ്പന്നങ്ങളിലും വളരെയധികം ഉപയോഗിച്ച് വരുന്ന മധുരമുള്ള പദാത്ഥമാണിത്. പച്ച പപ്പായ ചെറു കഷണങ്ങളാക്കി നിറവും മധുരവും ചേർത്ത് സംസ്കരിച്ച് തയ്യാറാക്കുന്ന ടൂട്ടി-ഫ്രൂട്ടിയും ബേക്കറി സാധനങ്ങളിൽ ചേർത്തുവരുന്നു(വിക്കിപീഡിയ മലയാളം ).











പപ്പായതോരൻ

അധികം പരിചരണം ആവശ്യമില്ലാത്ത പപ്പായ, നമ്മുടെ തോട്ടങ്ങളിൽ നന്നായി വളർന്ന് കായ്ക്കുന്ന ഒരു ചെടിയാണ്.രുചികരമായപപ്പായതോരൻപാചക കുറിപ്പാണ്  ഇന്നുഞാൻ നിങ്ങളുമായി പങ്കിടുന്നത് .ആവശ്യമായ ചേരുവകളും എങ്ങനെ തയ്യാറാക്കാമെന്നും നോക്കാം.

ചേരുവകൾ 

 പപ്പായ     ഒന്ന് ചെറുത്

 പച്ചമുളക്         2nos

വെളുത്തുള്ളി         5അല്ലി

തേങ്ങാചിരവിയത്    ആവശ്യത്തിന്

വെളിച്ചെണ്ണ            2tbp

 കടുക് 1 tsp 

ഉപ്പ് പാകത്തിന് 

മഞ്ഞൾപൊടി 1 tsp
  

തയ്യാർചെയ്യുന്നവിധം 

പപ്പായ തൊലി കളഞ്ഞ് വിത്തുകൾ നീക്കം ചെയ്ത്ന

ന്നായികഴുകിനേർത്ത കഷ്ണങ്ങളാക്കി മുറിക്കുക.

ഇതിലേക്ക് തിരുമ്മിയ തേങ്ങ, വെളുത്തുള്ളി ചതച്ചത്,

പച്ചമുളക്,പാകത്തിന്ഉപ്പ്എന്നിവചേർത്ത്മാറ്റിവെക്കുക. ഒരുപാൻചൂടാക്കിവെളിച്ചെണ്ണഒഴിക്കുക,

എണ്ണചൂടാകുമ്പോൾകടുക്പൊട്ടിക്കുക,കടുക്പൊട്ടിയാൽ

മഞ്ഞൾപ്പൊടി ചേർക്കുക.

ശേഷം അരിഞ്ഞ പപ്പായ ചേർത്ത് നന്നായി ഇളക്കുക.

കുറച്ച് വെള്ളം ചേർത്ത് മൂടി വെച്ച് ചെറുതീയിൽ 

രണ്ടോ മൂന്നോ മിനിറ്റ് വേവിക്കുക. രുചികരവും 

ആരോഗ്യകരവുമായ പപ്പായ തോരൻ തയ്യാർ.



Comments