Plum cake recipe in Malayalam without oven-Christmas special recipe
ക്രിസ്മസ്
ക്രിസ്ത്യൻ ഭൂരിപക്ഷ രാജ്യങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ് ക്രിസ്മസ്. ഡിസംബർ 25 ലോകമെമ്പാടും ക്രിസ്തുമസ് ആയി കണക്കാക്കപ്പെടുന്നു. ക്രിസ്ത്യൻ കലണ്ടർ പ്രകാരം ക്രിസ്തുമസ് ഒരു വിശുദ്ധ ദിനമാണ്. ഈ ദിവസം യേശുക്രിസ്തുവിന്റെ ജനനത്തെ അനുസ്മരിക്കുന്നു. മിക്ക സ്ഥലങ്ങളിലും, ഈ ദിവസം സമ്മാനങ്ങൾ കൈമാറുന്നതിനും ബന്ധങ്ങൾ പുതുക്കുന്നതിനുമുള്ള അവസരമായി കണക്കാക്കപ്പെടുന്നു. ക്രിസ്തുമസ് ആഘോഷങ്ങളും ആചാരങ്ങളും ഓരോ രാജ്യത്തിനും വ്യത്യസ്തമാണ്.
ആഘോഷം
ക്രിസ്മസ് കാലത്ത് സാന്താക്ലോസ് സർവ്വവ്യാപിയാണ്. ക്രിസ്മസ് ആഘോഷത്തിന്റെ മറ്റൊരു ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ് ക്രിസ്മസ് ട്രീ. ചില രാജ്യങ്ങളിൽ ക്രിസ്മസ് കാലത്ത് വീടുകളിൽ നക്ഷത്രവിളക്കുകൾ സ്ഥാപിക്കുന്ന സമ്പ്രദായമുണ്ട്. കേരളത്തിലെ ക്രിസ്മസിന്റെ പ്രധാന അലങ്കാരങ്ങളിലൊന്നാണിത്. യേശുവിന്റെ ജനനത്തിനു ശേഷം ബെത്‌ലഹേമിലേക്ക് യാത്ര ചെയ്ത ജ്ഞാനികളെ നയിച്ച നക്ഷത്രത്തെ അനുസ്മരിപ്പിക്കുന്നതാണ് തൂക്കു നക്ഷത്ര വിളക്കുകൾ. ബെത്‌ലഹേമിലെ പുൽത്തൊട്ടിയിലാണ് യേശു ജനിച്ചതെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ക്രിസ്മസിന് പുൽത്തൊട്ടി ഒരുക്കുന്നത്. AD ഒന്നാം നൂറ്റാണ്ട് മുതൽ ഈ ആചാരം നിലവിലുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ക്രിസ്മസ് ആശംസാ സന്ദേശങ്ങളടങ്ങിയ ക്രിസ്മസ് കാർഡുകളാണ് ഈ ആഘോഷത്തിന്റെ പ്രത്യേകത. അത്യുന്നതങ്ങളിൽ ദൈവത്തിന് സ്തുതി; ഭൂമിയിലെ നീതിമാന്മാർക്കു സമാധാനം; ക്രിസ്മസ് കാർഡുകളിലേക്കും ഈ വാക്ക് പടരുകയാണ്. എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ.(വിക്കിപീഡിയ)
പ്ലം കേക്ക്
ധാരാളം ഡ്രൈ ഫ്രൂട്ട്‌സ് കൊണ്ട് ഉണ്ടാക്കുന്ന കേക്ക് ആണ് പ്ലം കേക്ക്. പ്ലം ഒരു പ്രാഥമിക ഘടകമായി ഉപയോഗിച്ചാണ് പ്ലം കേക്ക് തയ്യാറാക്കുന്നത്. എന്നാൽ ഈന്തപ്പഴം പ്രധാന ചേരുവയായി പ്ലം കേക്ക് വീട്ടിൽ തന്നെ എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാം എന്ന് ഇന്ന് ഞാൻ നിങ്ങളുമായി പങ്കുവെക്കുകയാണ്.
ചേരുവകൾ
മുട്ട 2 nos
വെണ്ണ 100gm
മൈദ 150gm
ഈത്തപ്പഴം 200gm
പഞ്ചസാര 1/2cup
ഗ്രാമ്പൂ 1
കറുവപ്പട്ട 1 ചെറിയ കഷണം
കശുവണ്ടി 25gm
ഉണക്കമുന്തിരി 25gm
ഉപ്പ് ഒരുനുള്ള്
കാരമൽ സിറപ്പിന്
പഞ്ചസാര 1/2cup
തിളച്ച വെള്ളം 3/4 cup
തയ്യാർചെയ്യുന്നവിധം
Step 1
കാരമൽ സിറപ്പ് തയ്യാർ ചെയ്യുക
Step 2
പഞ്ചസാര , ഗ്രാമ്പൂ , കറുവപ്പട്ട നന്നായിപൊടിച്ചു മാറ്റിവെക്കുക.
കേക്കിനു ആവശ്യമായ ഡ്രൈഫ്രൂട്ടിൽഅല്പം മൈദ ചേർത്ത് ഇളക്കുക.
Step 3
രണ്ടു മുട്ട ഒരുനുള്ള് ഉപ്പും ചേർത്ത് നന്നായി അടിച്ചെടുക്കുക
Step 4
കേക്ക് ബാറ്റർ തയ്യാറാക്കുക.
step 5
ചെറുതീയിൽ പാകം ചെയ്തെടുക്കുക(45 മിനിറ്റ് മുതൽ 50 മിനിറ്റ് വരെ)
റെസിപ്പി വീഡിയോ കണ്ടു കഴിഞ്ഞാൽ നിങ്ങളുടെ സംശയങ്ങൾ തീരും.
റെസിപ്പി വീഡിയോ👇
https://www.youtube.com/watch?v=E7YWSA1rG_M&t=27s
NB:ആദ്യഅഞ്ചു മിനുട്ട്ന്നു ശേഷം അടിയിൽ ഒരു പാത്രം(മൂടി ) വെച്ച് ചൂട് ക്രമീകരിക്കുക.
Comments
Post a Comment