Featured
Traditional butter cake-Few ingredients
Butter cake recipe without baking powder and oven
വെണ്ണ(Butter).
പാലിൽ നിന്ന് ഉണ്ടാക്കുന്ന ഉല്പന്നമാണ് വെണ്ണ(Butter).
ഒരു പാലുല്പന്നമായ തൈരിൽ നിന്നുമാണ് വെണ്ണ വേർതിരിക്കുന്നത് .
ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഒരു ഭക്ഷണ പധാർത്ഥമാണ് വെണ്ണ.
വെണ്ണ ചേർത്ത് പാചകം ചെയ്യുമ്പോൾ ഭക്ഷണത്തിന്റെ സ്വാദു കൂടുന്നു.
രുചികരമായ വെണ്ണഇന്ത്യൻപാചകത്തിലെ ഒരു പ്രധാന ഘടകമാണ്.
എളുപ്പത്തിൽ സ്വാദിഷ്ടമായ butter cake എങ്ങനെതയ്യാറാക്കാം എന്ന് ഇന്ന് ഞാൻ നിങ്ങളുമായി പങ്കുവെക്കുകയാണ്.
ചേരുവകൾ:
വെണ്ണ 100gm
മുട്ട 2
പഞ്ചസാര 1/2 cup
മൈദ 1/2 cup
വാനില എസ്സെൻസ് 1/2 tsp
ഉപ്പ് നുള്ള്
തയ്യാർചെയ്യുന്നവിധം:
step1:
പഞ്ചസാരപൊടിക്കുക.
step2:
മുട്ട മഞ്ഞ വെള്ള വേർതിരിച്ചു വെക്കുക.
step3:
മുട്ട വെള്ള ഒരുനുള്ള് ഉപ്പ് ,വാനില എസ്സെൻസ് എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക.
step4:
ഒരുമിക്സിങ് ബൗളിൽ വെണ്ണ, മുട്ട മഞ്ഞഎന്നിവ ഇട്ട് നന്നായി ഇളക്കിയോജിപ്പിക്കുക.ഇതിലേക്ക് പൊടിച്ച പഞ്ചസാര,മൈദ, അടിച്ചു വെച്ചമുട്ടവെള്ള എന്നിവ അല്പാല്പം ചേർത്ത് നന്നായി യോജിപ്പിച്ചു കേക്ക് കൂട്ടു തയ്യാർ ചെയ്യുക.
step5:
നെയ്യ് പുരട്ടിയ നോൺസ്റ്റിക് പാത്രത്തിൽ തയ്യാർ ചെയ്ത കേക്ക് മിശ്രിതം ഒഴിച്ച് ചെറു തീയിൽ മുപ്പതു മിനുട് പാകം ചെയ്യുക.
റെസിപ്പി വീഡിയോകാണുക .
റെസിപ്പി വീഡിയോ👇
https://www.youtube.com/watch?v=LeoLmxHS9v4&t=21s
NB:ആദ്യഅഞ്ചു മിനുട്ട്ന്നു ശേഷം അടിയിൽ ഒരു പാത്രം(മൂടി ) വെച്ച് ചൂട് ക്രമീകരിക്കുക.
English Recipe
Comments
Post a Comment