Featured
Easy banana cake-Enjoy your celebration
Easy and tasty cake recipes with few ingredients
ഏത്തപ്പഴം(നേന്ത്രപ്പഴം)
മുട്ട
ഏത് പ്രായക്കാർക്കും ദിവസേന കഴിക്കാവുന്ന ഒരു പോഷകാഹാരമാണ് മുട്ട. ഇവ പൊരിക്കുന്നതിനേക്കാൾ പുഴുങ്ങി ഉപയോഗിക്കുന്നതാണ് ഗുണകരം. മുട്ടയുടെ നിത്യേനയുള്ള ഉപയോഗം പൊണ്ണത്തടിക്കും രോഗങ്ങൾക്കും കാരണമാകാറില്ല. വേഗം ദഹിക്കുന്നതും ഗുണമേന്മയുള്ളതുമായ പ്രോട്ടീനാണ് മുട്ടവെള്ളയിലുള്ളത്.
മഞ്ഞക്കരു വെള്ളയെ അപേക്ഷിച്ച് വളരെയധികം പോഷണമൂല്യം കൂടുതലുള്ളതാണ്. ജലാംശം വളരെക്കുറവും ആരോഗ്യകരവുമായ നല്ല കൊളസ്ട്രോൾ (HDL) കൂടുതലുമാണ് മഞ്ഞയിൽ. ഇതിൽ ചീത്ത കൊളസ്‌ട്രോൾ (LDL) തീരെയില്ല. അതിനാൽ ആരോഗ്യത്തിനെ ബാധിക്കാറില്ല. ഫോസ്ഫറസും ഇരുമ്പും വിറ്റാമിനുകളും ധാരാളമുണ്ട് മുട്ടമഞ്ഞയിൽ. വെള്ളയിലുള്ളതിന്റെ നാലു മടങ്ങോളം ലവണങ്ങൾ മഞ്ഞയിലുണ്ട്.കുട്ടികൾക്കും, കൗമാരക്കാർക്കും, ഗർഭിണികൾക്കും, ആർത്തവക്കാരായ പെൺകുട്ടികൾക്കും സ്ത്രീകൾക്കും നൽകാവുന്ന അമൂല്യമായ ഒരു പോഷകാഹാരമാണ് മുട്ട.
ചേരുവകൾ
മുട്ട 5 no's
ഏത്തപ്പഴം 300gm
പഞ്ചസാര 7 tabs
ഏലക്ക 5 no's
നെയ്യ് 3 tabsതയ്യാർ ചെയ്യുന്നവിധം
Step1
പഴം ചെറിയ ചതുരക്കഷ്ണങ്ങളായി മുറിക്കുക.
നെയ്യ് ചേർത്ത് നന്നായി വേവിക്കുക .പൊടിഞ്ഞു പോവരുത് .
Step2
ഒരു വലിയ മിക്സിംഗ് പാത്രത്തിൽ മുട്ട, പഞ്ചസാര, ഏലയ്ക്കാപ്പൊടി എന്നിവ ചേർത്ത് നന്നായി അടിക്കുക. പഞ്ചസാര അലിയുന്നത് വരെ അടിക്കുക.
ശേഷം വേവിച്ചുവച്ച പഴം ചേർത്ത് സാവധാനം ഇളക്കി യോജിപ്പിക്കുക.
Step3
അടികട്ടിയുള്ള ഒരുപാത്രം ചൂടാക്കുക.ശേഷം നെയ്യ് പുരട്ടുക .
തയ്യാറാക്കിയകേക്ക് കൂട്ട് ഒഴിച്ച് ചെറു തീയിൽ അഞ്ചു മിനുട്ടു മുതൽ പത്തു മിനുട്ടു വരെ വേവിക്കുക
NB:ചൂട് ക്രമീകരിക്കാൻ അടിയിൽ ഒരുമൂടിവെക്കാം .
YouTube video 👇
Comments
Post a Comment