Featured
Easy and Delicious Carrot Cake-Malayalam
Simple Homemade Carrot Cake Recipe-Malayalam
കാരറ്റിൻ്റെ ഗുണങ്ങൾ:
മഞ്ഞുകാലത്ത് നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ് കാരറ്റ്.1 കണ്ണിന്റെ ആരോഗ്യത്തിന്
നല്ല കാഴ്ചശക്തി നിലനിർത്തുന്നതിനും രാത്രി കാഴ്ചക്കും ഇവ സഹായിക്കുന്നു.
2 ദഹനം വർധിപ്പിക്കും
നാരംശം കൂടുതലുള്ളതിനാൽ തന്നെ കാരറ്റ് ദഹനത്തിന്
നല്ലതാണ് .
3 ഹൃദയാരോഗ്യം സംരക്ഷിക്കും
ശരീരത്തിൽ അനാരോഗ്യകരമായ രീതിയിൽകൊളസ്ട്രോൾ നില ഉയരുന്നത് തടയാൻ സഹായിക്കുന്നവിധത്തിലുള്ള കാൽസ്യം കാരറ്റിൽ അടങ്ങിയിട്ടുണ്ട്.ഇത് ഹൃദയാരോഗ്യം സംരക്ഷിക്കുന്നു .
4 രക്ത സമ്മർദ്ദം കുറക്കുന്നു
കാരറ്റിലുള്ള പൊട്ടാസ്യം രക്തക്കുഴലുകളിലെ മർദം കുറക്കാൻ സാഹയിക്കും. അത് രക്തപ്രവാഹത്തെ സഹായിക്കുകയും രക്ത സമ്മർദ്ദം കുറക്കുന്നു.
(ഓൺലൈൻ മാധ്യമം)
ചേരുവകൾ
മുട്ട 5 no's
കാരറ്റ് 250gm
പഞ്ചസാര 7 tabs
പാൽപൊടി 7 tabs
നാരങ്ങ തൊലി 1 tsp
മൈദ 3 tabs
നെയ്യ് 1 tsp
തയ്യാർചെയ്യുന്നവിധം:
കാരറ്റ്‌തൊലിനീക്കിവേവിച്ചെടുക്കുക.
മുട്ട ,പാൽപ്പൊടി ,പഞ്ചസാര ,വേവിച്ച കാരറ്റ് എന്നിവ മിക്സിയിൽ നന്നായി അടിച്ചു കേക്ക് ബാറ്റർ തയ്യാർ ചെയ്യുക .
തയ്യാർ ചെയ്ത കേക്ക് ബാറ്റർഒരു മിക്സിങ്ങ് ബൗളിൽഒഴിക്കുക .ഇതിലേക്ക് നാരങ്ങ തൊലി ,മൈദ എന്നിവ ചേർത്ത് യോജിപ്പിക്കുക .
അടികട്ടിയുള്ള ഒരുപാത്രം ചൂടാക്കുക.ശേഷം നെയ്യ് പുരട്ടുക .
തയ്യാറാക്കിയകേക്ക് കൂട്ട് ഒഴിച്ച് ചെറു തീയിൽ മുപ്പതു മിനുട്ടു മുതൽ നാൽപ്പതുമിനുട്ടു വരെ വേവിക്കുക.അഞ്ചു മിനുട്ട്ന്നു ശേഷം അടിയിൽ ഒരു പാത്രം(മൂടി ) വെച്ച് ചൂട് ഒന്നുകൂടി ക്രമീകരിക്കുക.
Comments
Post a Comment