Skip to main content

Featured

Onam 2025-Poo kalam Design Drawing

 Poo-kalam Design  Drawing  

Iftar special-Chemmeen katamb-Malayalam


ചെമ്മീൻ കക്കൊറോട്ടി-Malayalam


 ചെമ്മീൻ കടമ്പ് (ചെമ്മീൻ ആണപത്തിൽ)


റമദാനിലെ പുണ്യദിനങ്ങളിൽ ഒരുക്കാനുള്ള ഒരു പ്രത്യേക വിഭവമാണ് ആണപത്തിൽ(കടമ്പ് ) .അരിയും,മാംസവുംകൊണ്ടുണ്ടാക്കുന്ന ഒരുരുചിയുള്ള

ഭക്ഷണവിഭവമാണ്കടമ്പ്.മാംസത്തിനു പകരം ചെമ്മീൻചേർത്ത് 

തയ്യാർ ചെയ്ത ചെമ്മീൻ കടമ്പാണ് ഞാൻ ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്



Iftar special-Chemmeen katamb-Malayalam










 പ്രധാന ചേരുവകൾ:

അരിപൊടി  750gm

(പുഴക്കലരിപൊടി 650gm + പച്ചരിപൊടി 100gm )

ചെമ്മീൻ 750gm

പച്ചത്തേങ്ങ

ഉണക്കത്തേങ്ങ 1

 

മറ്റു ചേരുവകൾ:

ഉള്ളി 3 medium

തക്കാളി 2 medium 

വെളിച്ചെണ്ണ    50ml

മുളകുപൊടി         5 tabs

വലിയജീരകം     2 tabs

ഗരംമസാല        1 tsp

കുരുമുളകുപൊടി 1 tsp

മല്ലിയില                 കുറച്ചു 

കറിവേപ്പില        കുറച്ചു 

ഉപ്പ്               പാകത്തിന് 



ചതച്ചെടുക്കാൻ :

പച്ചമുളക്         3 no's 

വെളുത്തുള്ളി 1 കായ് 

ഇഞ്ചി         1  കഷ്ണം

ഉള്ളി                     ഒരുകഷ്ണം

മല്ലിഇലതണ്ട്        കുറച്ചു


തയ്യാർചെയ്യുന്ന വിധം 

Step 1 :ഉണക്കതേങ്ങാനന്നായിവറുത്തു പൊടിക്കുക 

ഒരു നോൺ-സ്റ്റിക് പാൻ അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ

ഒരുടേബിൾ സ്പൂൺ വെളിച്ചെണ്ണഒഴിക്കുക .ഇതിലേക്ക് 

ഉണക്ക തേങ്ങാ ചിരവിയത് ,ഒരു ടേബിൾ സ്പൂൺവലിയ ജീരകം ,

ഒരു ഉള്ളിയുടെ പകുതി എന്നിവ ചേർത്ത് ചെറുതീയിൽ 

നന്നായി ഗോൾഡൻ ബ്രൗൺ ആവുന്നത് വരെ വറുത്തെടുക്കുക .

ശേഷം നന്നായി പൊടിക്കുക .

Step 2:പച്ചതേങ്ങാ കൊണ്ട് ഒന്നാംപാൽ രണ്ടാം പൽ തയ്യാർ ചെയ്യുക .

പച്ചതേങ്ങാ ചിരവിഎടുക്കുക . അരക്കപ്പ് ചിരവിയ തേങ്ങാ

മാറ്റിവെക്കുക.ബാക്കി യുള്ള തേങ്ങ നന്നായി മിക്സിയിൽ

അരച്ചു 400ml ഒന്നാം പാൽ  400ml രണ്ടാംപാൽ തയ്യാർ ചെയ്യുക.

step 3:കുഞ്ഞിപത്തൽ തയ്യാർചെയ്യുക 

ഒരുഉള്ളിയുടെപകുതി,ഒരുടേബിൾസ്പൂൺ

വലിയജീരകം, അരക്കപ്പ് ചിരവിയ തേങ്ങാപച്ചരി (പച്ചരിപ്പൊടിക്കു പകരം )

പാകത്തിനുള്ള ഉപ്പ് എന്നിവ ചേർത്ത്  തരുതരുപ്പായി

അരച്ചെടുക്കുക .ഇതിലേക്ക് അളവ് പുഴുക്കലരി പൊടി

ചേർത്ത് ഉരുട്ടി എടുക്കാൻ പാകതിന്നുകുഴച്ചെടുക്കുക.

ചെമ്മീൻ കടമ്പു ആയതു കൊണ്ട് ചെമ്മീനിന്റെ

ആകൃതിയിൽ അരിമാവ് ഉരുട്ടി എടുക്കുക .

ശേഷം ആവിയിൽ വേവിക്കുക .വേവ് പാകമായാൽ

ത്തീ ഓഫ് ചെയ്തു തണുക്കുമ്പോൾ വെള്ളത്തിൽ ഇട്ടു

വേർതിരിച്ചെടുക്കുക .

Step 4:വറുത്തരച്ച മിശ്രിതം തയ്യാർചെയ്യുക

അളവ് ഒന്നാം പ്പാലിൽ വറുത്തു പൊടിച്ചുവച്ച

തേങ്ങായിൽ നിന്ന് പകുതിചേർത്തു നന്നായി അടിച്ചെടുക്കുക.

Step 5 :ആണപ്പത്തിൽ തയ്യാർചെയ്യാം :

.ഒരു നോൺ-സ്റ്റിക് പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക .

35ml വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ പൊടിയായി

അരിഞ്ഞ 2 ഉള്ളി കുറച്ചു കറിവേപ്പില ഇട്ടു നന്നായി

വഴറ്റുക.ഉള്ളി വാടിവരുമ്പോൾപൊടിയായി അരിഞ്ഞ

2 തക്കാളി ചേർത്ത് നന്നായി വഴറ്റുക .

ശേഷം ച്ചതക്കാനുള്ള ചേരുവ ചതച്ചുചേർക്കുക .

നന്നായി ഇളക്കുക .പിന്നീട് അളവ് മുളകുപൊടി ചേർക്കുക .

ശേഷം കഴുകി വൃത്തിയാക്കിയ ചെമ്മീൻ ചേർത്തത്‌

നന്നായി ഇളക്കി ഒരുമിനിട്ടു മൂടിവെക്കുക.ഈസമയത്തുപകുതി രണ്ടാം പാൽ ചേർത്ത് ,കുഞ്ഞി പത്തിൽചേർത്ത്  സാവധാനം  ഇളക്കുക .കുഞ്ഞി പത്തിൽപൊടിയാതെഇളക്കുക .ശേഷം വറുത്തരച്ച മിശ്രിതം ഒഴിച്ച് നന്നായി തിളവരുമ്പോൾമല്ലിച്ചപ്പ് ,കറിവേപ്പില ,കുരുമുളക് പൊടി, ഗരം മസാലഇവ ച്ചേ

ർത്തുതീ ഓഫ്‌ചെയ്യാം.ചൂടോടെ വിളമ്പാം .രുചിയേറും ആണപത്തിൽ തയ്യാർ. 


NB: ഇതൊരു heavy food item ആയതു കൊണ്ട് മിതമായരീതിയിൽ കഴിക്കുക .

പ്രത്യേകിച്ചു റമതാൻ  സമയത്തു heavy food item മിതമായി കഴിക്കുക .







Comments