Skip to main content

Featured

Special food for your celebration-Kerala biryani recipe

 വിഷുവും -വിഷുക്കണിയും-ഒരു ചെറു വിവരണം   24 special recipes Easy and Tasty Treat- English Recipe   വിഷു  കേരളത്തിലെ കാർഷികോത്സവമാണ്‌ വിഷുമലയാളമാസം മേടം ഒന്നിനാണ്‌ വിഷു ആഘോഷിക്കുന്നത്. രാവും പകലും തുല്യമായ ദിവസമാണ് വിഷു‌. കേരളത്തിന്റെ പ്രധാന വിളവെടുപ്പുത്സവങ്ങളാണ്‌ വിഷുവും ഓണവും. ഓണം വിരിപ്പുകൃഷിയുമായി ബന്ധപ്പെട്ടാണെങ്കിൽ വിഷു വേനൽ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ്‌ ആചരിക്കുന്നത്.വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങൾ വ്യത്യസ്തമാണ്‌ . വിഷുക്കണി ആണ്‌ ഏറ്റവും പ്രധാനപ്പെട്ടത്‌. വിഷുക്കൈനീട്ടം, വിഷു സദ്യ, വിഷുക്കളി തുടങ്ങിയവ വിഷുവിനോട് അനുബന്ധിച്ചുള്ള ആഘോഷങ്ങളാണ്. വിഷുക്കണി കുടുംബത്തിലെ മുതിർന്ന സ്ത്രീകൾക്കാണ്‌ വിഷുക്കണി ഒരുക്കുവാനും അത്‌ കാണിക്കുവാനുമുള്ള ചുമതല. തേച്ചൊരുക്കിയ ഓട്ടുരുളിയിൽ അരിയും നെല്ലും ഉപയോഗിച്ച്‌ പാതി നിറച്ച്‌, കൂടെ അലക്കിയ , മുണ്ടും, പൊന്നും, വാൽക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, പഴുത്ത അടയ്ക്കയും വെറ്റിലയും, കണ്മഷി, ചാന്ത്, സിന്തൂരം, നാരങ്ങ എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ്‌ വിഷുക്കണി ഒരുക്കുക. ക

Easy Dal Curry in Malayalam-എളുപ്പമുള്ളപരിപ്പ്കറി

Easy Dal Curry Recipe in Malayalam


പരിപ്പ്

ലോകത്ത് ഏറ്റവും കൂടുതൽ പയറുവർഗ്ഗങ്ങൾ ഉത്പാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്.  പയർവർഗ്ഗങ്ങൾ ഉണക്കി, പിളർന്നതിനെപരിപ്പു അഥവാ ദാൽ എന്നുപറയുന്നു.ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഭക്ഷണവിഭവങ്ങളുടെ ഒരു പ്രധാന ഭാഗമാണ്ദാൽ.പരിപ്പ് ഉപയോഗിച്ച് പലതരം വിഭവങ്ങൾ ഉണ്ടാക്കാം.

പാകം ചെയ്യുന്നതിനുമുമ്പ് പയറുവർഗങ്ങൾ  കുതിർക്കുന്നത് വേഗത്തിൽപാകംചെയ്യാൻസഹായിക്കും.എന്നാൽ പാകം ചെയ്യുന്നതിനുമുമ്പ് പ്പരിപ്പ് കുതിർക്കേണ്ട ആവശ്യമില്ല.ഇന്ന് ഞാൻ നിങ്ങളുമായി പങ്കിടുന്നത് വളരെ രുചികരവും എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമായ തുവരപരിപ്പ് ക്കറി പാചകകുറിപ്പാണ് .

Easy Dal Curry in Malayalam-എളുപ്പമുള്ളപരിപ്പ്കറി








ചേരുവകൾ -Ingredients

 തുവരപ്പരിപ്പ് 1 cup 

ഉള്ളി 1 വലുത് 

പച്ചമുളക് 5  

തക്കാളി 1 വലുത് 

വെളുത്തുള്ളി 7 അല്ലി

കറിവേപ്പില കുറച്‌  

വെളിച്ചെണ്ണ 3 tbls 

കടുക്          1 tsp 

വറ്റൽമുളക്

ഉപ്പ് പാകത്തിന് 

മഞ്ഞൾപൊടി     1 tsp 

വെള്ളം 2 cup

തയ്യാർ ചെയ്യുന്നവിധം -How to prepare


കുക്കർ അടുപ്പിൽ വെച്ച് സ്റ്റൗ ഓണാക്കുക.

ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക.

ശേഷം വെളുത്തുള്ളി വറ്റൽ മുളക് ഇട്ട് നല്ല മൂത്തമണം

വരുമ്പോൾ കറിവേപ്പില മഞ്ഞൾപൊടി ചേർത്ത് വെള്ളം ഒഴിക്കുക .

പിന്നീട് യഥാക്രമം പരിപ്പ് ,മുറിച്ചുവെച്ച ഉള്ളി ,തക്കാളി, പച്ചമുളക് ,പാകത്തിനുള്ള ഉപ്പും വെള്ളവും  ചേർത്ത് കുക്കർ അടച്ചുവെച്ചു മൂന്ന് വിസിൽ ഇടുവാൻ അനുവതിക്കുക .സ്റ്റൗ ഓഫ് ചെയ്യുക .

കുക്കർ തണുത്തു കഴിയുമ്പോൾ കറി വിളമ്പുക.

രുചിയുള്ള പരിപ്പ് കറി തയ്യാർ.ഇത് ചപ്പാത്തിയുടെ കൂടെ നല്ല കോമ്പിനേഷനാണ്.

How to prepare easy and tasty dal fry-എളുപ്പവും രുചികരവുമായ ഡാൽ ഫ്രൈ എങ്ങനെ തയ്യാറാക്കാം








Comments