Skip to main content

Featured

Special food for your celebration-Kerala biryani recipe

 വിഷുവും -വിഷുക്കണിയും-ഒരു ചെറു വിവരണം   24 special recipes Easy and Tasty Treat- English Recipe   വിഷു  കേരളത്തിലെ കാർഷികോത്സവമാണ്‌ വിഷുമലയാളമാസം മേടം ഒന്നിനാണ്‌ വിഷു ആഘോഷിക്കുന്നത്. രാവും പകലും തുല്യമായ ദിവസമാണ് വിഷു‌. കേരളത്തിന്റെ പ്രധാന വിളവെടുപ്പുത്സവങ്ങളാണ്‌ വിഷുവും ഓണവും. ഓണം വിരിപ്പുകൃഷിയുമായി ബന്ധപ്പെട്ടാണെങ്കിൽ വിഷു വേനൽ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ്‌ ആചരിക്കുന്നത്.വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങൾ വ്യത്യസ്തമാണ്‌ . വിഷുക്കണി ആണ്‌ ഏറ്റവും പ്രധാനപ്പെട്ടത്‌. വിഷുക്കൈനീട്ടം, വിഷു സദ്യ, വിഷുക്കളി തുടങ്ങിയവ വിഷുവിനോട് അനുബന്ധിച്ചുള്ള ആഘോഷങ്ങളാണ്. വിഷുക്കണി കുടുംബത്തിലെ മുതിർന്ന സ്ത്രീകൾക്കാണ്‌ വിഷുക്കണി ഒരുക്കുവാനും അത്‌ കാണിക്കുവാനുമുള്ള ചുമതല. തേച്ചൊരുക്കിയ ഓട്ടുരുളിയിൽ അരിയും നെല്ലും ഉപയോഗിച്ച്‌ പാതി നിറച്ച്‌, കൂടെ അലക്കിയ , മുണ്ടും, പൊന്നും, വാൽക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, പഴുത്ത അടയ്ക്കയും വെറ്റിലയും, കണ്മഷി, ചാന്ത്, സിന്തൂരം, നാരങ്ങ എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ്‌ വിഷുക്കണി ഒരുക്കുക. ക

Super Tasty Pigeon Pea soup-തുവരസൂപ്പ്

 My mother's favorite food-രുചിയുള്ളതുവരസൂപ്പ്


പയറുവർഗങ്ങളുടെആരോഗ്യഗുണങ്ങൾ

ദൈനംദിന ജീവിതത്തില്‍ നമ്മള്‍ കഴിക്കുന്ന ഭക്ഷണങ്ങളാണ് നല്ല ആരോഗ്യം നമുക്ക് തരുന്നത്. 

 ശരീരത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കുന്ന പല പോഷക മൂല്യങ്ങളും പയറില്‍ അടങ്ങിയിട്ടുണ്ട്.പ്രോട്ടീന്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണം കൂടിയാണ് പയര്‍വര്‍ഗങ്ങള്‍. പയറില്‍ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകള്‍ പോലുള്ള പോഷകങ്ങള്‍ കൊഴുപ്പും കലോറിയും കുറയ്ക്കാന്‍ സഹായിക്കുന്നു.നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് മലബന്ധം ഒഴിവാക്കാൻ സഹായിക്കുന്നു.പയർ ആരോഗ്യത്തിന്റെ ഒരു ശക്തികേന്ദ്രമാണ്.കൂടാതെ,അവ ഹൃദയാരോഗ്യത്തെ ശക്തിപ്പെടുത്തുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.നമ്മളുടെ ദൈനംദിന ഭക്ഷണത്തിൽ പയർ കഴിക്കുന്നത് അവയുടെ പോഷക സമൃദ്ധി കാരണം നിരവധി ആരോഗ്യ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. അവ സൂപ്പ്, പായസം, സലാഡുകൾ, കറികൾ, കൂടാതെ വിവിധ വിഭവങ്ങളിൽ മാംസത്തിന് പകരമായി ഉപയോഗിക്കാം. അവ പച്ച, തവിട്ട്, ചുവപ്പ്, കറുപ്പ് എന്നിങ്ങനെ വ്യത്യസ്ത ഇനങ്ങളിൽ വരുന്നു, ഓരോന്നിനും തനതായ രുചിയും ഘടനയും ഉണ്ട്.

Pigeon Pea soup-തുവര

തുവരസൂപ്പ്-തുവരകറി

എന്റെ കുടുംബാംഗങ്ങൾക്കെല്ലാം ഒരുപോലെ ഇഷ്ടമുള്ള ഒരു വിഭവമാണ് തുവര കറി.ഇതു ഉണ്ടാക്കാൻ വളരെ എളുപ്പവുമാണ്.

ചേരുവകൾ 

തുവര 1 cup

തേങ്ങചിരവിയത്‌ 1/2 cup 

ഉപ്പ് പാകത്തിന് 

കഞ്ഞി വെള്ളം 1/2 cup 

താളിക്കാൻ

വെളിച്ചെണ്ണ 3 tbsp.

ഉള്ളി 1 ചെറുത് 

വറ്റൽമുളക് 3 nos

തയ്യാർചെയ്യുന്നവിധം

കറിക്ക് ആവശ്യമായ തുവര നാല് മണിക്കൂർ വെള്ളത്തിൽ കുതിരാൻ വെക്കുക.ശേഷം നന്നായി കഴുകി കുക്കറിലേക്ക് മാറ്റുക.ആവശ്യത്തിനുള്ള വെള്ളം ച്ചേർക്കുക. അടുപ്പ് കത്തിച്ചു കുക്കർ വെച്ചുഒരു വിസിൽ വന്നാൽ തീ low flame ലേക്ക് മാറ്റുക. ഇരുപത് മിനുറ്റ് വേവിക്കുക. നന്നായി വെന്തു പാകമായ തുവരയിലേക്ക് അരക്കപ്പ് തേങ്ങാച്ചിരവിയതും, പാകത്തിനുള്ള ഉപ്പും, അരകപ്പ് കഞ്ഞി വെള്ളവും ച്ചേർത്ത് നന്നായി തിളപ്പിക്കുക. ഉള്ളി, വറ്റൽമുളക് എന്നിവ വെളിച്ചെണ്ണയിൽ താളിച്ച് ച്ചേർത്താൽ രുചിയുള്ള തുവര കറി തയ്യാർ

. ഇത് കഞ്ഞിയുടെ കൂടെ കഴിക്കാൻ നല്ലൊരുcombination ആണ്.

Super Tasty Pigeon Pea soup-തുവരസൂപ്പ്തയ്യാർചെയ്യുന്നവിധം










Comments

Post a Comment