Skip to main content

Featured

Special food for your celebration-Kerala biryani recipe

 വിഷുവും -വിഷുക്കണിയും-ഒരു ചെറു വിവരണം   24 special recipes Easy and Tasty Treat- English Recipe   വിഷു  കേരളത്തിലെ കാർഷികോത്സവമാണ്‌ വിഷുമലയാളമാസം മേടം ഒന്നിനാണ്‌ വിഷു ആഘോഷിക്കുന്നത്. രാവും പകലും തുല്യമായ ദിവസമാണ് വിഷു‌. കേരളത്തിന്റെ പ്രധാന വിളവെടുപ്പുത്സവങ്ങളാണ്‌ വിഷുവും ഓണവും. ഓണം വിരിപ്പുകൃഷിയുമായി ബന്ധപ്പെട്ടാണെങ്കിൽ വിഷു വേനൽ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ്‌ ആചരിക്കുന്നത്.വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങൾ വ്യത്യസ്തമാണ്‌ . വിഷുക്കണി ആണ്‌ ഏറ്റവും പ്രധാനപ്പെട്ടത്‌. വിഷുക്കൈനീട്ടം, വിഷു സദ്യ, വിഷുക്കളി തുടങ്ങിയവ വിഷുവിനോട് അനുബന്ധിച്ചുള്ള ആഘോഷങ്ങളാണ്. വിഷുക്കണി കുടുംബത്തിലെ മുതിർന്ന സ്ത്രീകൾക്കാണ്‌ വിഷുക്കണി ഒരുക്കുവാനും അത്‌ കാണിക്കുവാനുമുള്ള ചുമതല. തേച്ചൊരുക്കിയ ഓട്ടുരുളിയിൽ അരിയും നെല്ലും ഉപയോഗിച്ച്‌ പാതി നിറച്ച്‌, കൂടെ അലക്കിയ , മുണ്ടും, പൊന്നും, വാൽക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, പഴുത്ത അടയ്ക്കയും വെറ്റിലയും, കണ്മഷി, ചാന്ത്, സിന്തൂരം, നാരങ്ങ എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ...

Healthy Carrot Kheer Recipe in Malayalam

 Kerala Payasam Recipe-Easy  Tasty and Healthy

കാരറ്റ്

മണ്ണിനടിയിലുണ്ടാകുന്ന പച്ചക്കറിയാണ് കാരറ്റ്. പോഷകസമൃദ്ധമായ ഒരു പച്ചക്കറിയാണ് കാരറ്റ് .വൈറ്റമിൻ എ ധാരാളമായി അടങ്ങിയിട്ടുള്ള കാരറ്റ് കറികളായും, ഹൽവ, ബർഫി തുടങ്ങി മധുരപലഹാരമായും സത്ത് രൂപത്തിലും (പായസം, ജ്യൂസ്) ഭക്ഷിച്ചുവരുന്നു. കാരറ്റ് പാചകം ചെയ്യാതെയും കഴിക്കാം. മുയൽ പോലുള്ള മൃഗങ്ങളുടെ പ്രിയ ഭക്ഷണമാണ്‌ കാരറ്റ്












.കാരറ്റിന്റെ ഗുണങ്ങൾ-Benefits of Carrot

ക്യാര റ്റ് ധാരാളം ഗുണങ്ങൾ നിറഞ്ഞതാണ് - അവ ആരോഗ്യകരമായ കാഴ്ചയെ പ്രോത്സാഹിപ്പിക്കും, നിങ്ങളുടെ രക്തത്തിലെ പഞ്ചസാര സന്തുലിതമാക്കും, ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും, ക്യാൻസർ സാധ്യത കുറയ്ക്കും, രക്തസമ്മർദ്ദം നിയന്ത്രിക്കും, ഹൃദ്രോഗം കുറയ്ക്കും, പ്രതിരോധശേഷി മെച്ചപ്പെടുത്തും, തലച്ചോറിന്റെ ആരോഗ്യം വർദ്ധിപ്പിക്കും. നിങ്ങളുടെ ഭക്ഷണത്തിൽ ഈ പച്ചക്കറി കൂടുതൽ ഉൾപ്പെടുത്തുന്നതിൽ നിങ്ങൾ ഖേദിക്കേണ്ടിവരില്ല.

അരി

ലോകത്ത് ഏറ്റവും കൂടുതൽ ഉൽപ്പാദിപ്പിക്കുന്ന കാർഷികവിളയാണ് അരി.ഏഷ്യൻരാജ്യ ങ്ങളിൽഅരി പ്രധാന ആഹാരമാണ്.മനുഷ്യന്റെ പോഷക ആവശ്യങ്ങൾക്ക് ലോകത്ത് ആകമാനം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ധാന്യവും അരിയാണ് .മനുഷ്യന്റെ ഊർജ്ജ ഉപയോഗത്തിന്റെ അഞ്ചിലൊന്ന് കലോറി അരിയിൽ നിന്നാണ് ലഭിക്കുന്നത്.

പായസം

മധുരമുള്ള വിഭവമാണ് പായസം. ഇത് പൊതുവെ ഒരു തെന്നിന്ത്യൻ വിഭവമായിട്ടാണ് കണക്കാക്കപ്പെടുന്നത്.ഖീർ എന്ന പേരിലും ഇത് അറിയപ്പെടുന്നു.സദ്യ കളിൽ സാധാരണ ഭക്ഷണം കഴിച്ചതിനു ശേഷം ആണ് പായസം വിളമ്പുന്നത്.

ജീവിതത്തിലെ പ്രത്യേക അവസരങ്ങളും സന്തോഷകരമായ അവസരങ്ങളും നാം മധുരപലഹാരങ്ങൾ ഉപയോഗിച്ച് ആഘോഷിക്കുന്നു. അത്തരം അവസരങ്ങളിൽ തയ്യാറാക്കാൻ എളുപ്പവും ആരോഗ്യകരവും വളരെ രുചികരവുമായ ഒരു പാചകക്കുറിപ്പാണ് ഇന്ന് ഞാൻ നിങ്ങളുമായി പങ്കിടുന്നത്.എന്റെ പ്രിയതമന്റെ ചെറിയസഹോദരിയും എൻറെ കൂട്ടു കാരിയുമായ ജുവൈരിയ യെന്ന  കുഞ്ഞിബിയാണ് ഈ രുചികരമായ പാചകക്കുറിപ്പ് എന്നോട് പറഞ്ഞത്.


ചേരുവകൾ

നെയ്യ് ചോറ്അരി ½ cup

കാരറ്റ് 1 വലുത് 

പാൽ 1 ltr

പഞ്ചസാര ½ cup

ഉപ്പ്        ഒരൽപം

condensed milk 200gm

വറുത്തു ചേർക്കാൻ 

നെയ്യ് 3 tbp

ഈന്തപ്പഴം അല്പം അരിഞ്ഞത്

കാരറ്റ് അല്പം അരിഞ്ഞത്

ഉണങ്ങിയ തേങ്ങ അല്പം അരിഞ്ഞത്

തയ്യാർ ചെയ്യുന്നവിധം 

അരിയുംകാരറ്റുംകുക്കറിൽ ഇട്ടു ഒരു

വിസിൽ വരുന്നത് വരെ വേവിക്കുക. 

അരിയും കാരറ്റും വേവിച്ചതിനു ശേഷം

മിക്സർ ഗ്രൈൻഡർ ഉപയോഗിച്ച് പൾസ് ചെയ്യുക.

സ്റ്റൗ ഓണ് ചെയ്ത് ഒരുപാത്രം അടുപ്പിൽ വെച്ച്

അരി കാരറ്റ്മിശ്രിതം ചേർക്കുക ഇതിലേക്ക് .

പാൽ ,condensed milk,പഞ്ചസാര ഒരൽപം ഉപ്പും

ചേർത്ത് നന്നായിതിളപ്പിക്കുക.

സ്റ്റൗ ഓഫ് ചെയ്യുക.

അരിഞ്ഞു വെച്ച ഈന്തപ്പഴം ,തേങ്ങയും ,കാരറ്റും

നെയ്യിൽ വറുത്ത് ഖീറിലേക്ക് ചേർത്തു മൂടിവെക്കുക.

രുചികരവും ആരോഗ്യകരവുമായ കാരറ്റ്പായസം തയ്യാർ


A healthy Indian kheer  recipe that is very easy to prepare-തയ്യാറാക്കാൻ വളരെ എളുപ്പമുള്ള ഒരു ആരോഗ്യകരമായ ഇന്ത്യൻ ഖീർ പാചകക്കുറിപ്പ് .







Comments