Skip to main content

Featured

Special food for your celebration-Kerala biryani recipe

 വിഷുവും -വിഷുക്കണിയും-ഒരു ചെറു വിവരണം   24 special recipes Easy and Tasty Treat- English Recipe   വിഷു  കേരളത്തിലെ കാർഷികോത്സവമാണ്‌ വിഷുമലയാളമാസം മേടം ഒന്നിനാണ്‌ വിഷു ആഘോഷിക്കുന്നത്. രാവും പകലും തുല്യമായ ദിവസമാണ് വിഷു‌. കേരളത്തിന്റെ പ്രധാന വിളവെടുപ്പുത്സവങ്ങളാണ്‌ വിഷുവും ഓണവും. ഓണം വിരിപ്പുകൃഷിയുമായി ബന്ധപ്പെട്ടാണെങ്കിൽ വിഷു വേനൽ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ്‌ ആചരിക്കുന്നത്.വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങൾ വ്യത്യസ്തമാണ്‌ . വിഷുക്കണി ആണ്‌ ഏറ്റവും പ്രധാനപ്പെട്ടത്‌. വിഷുക്കൈനീട്ടം, വിഷു സദ്യ, വിഷുക്കളി തുടങ്ങിയവ വിഷുവിനോട് അനുബന്ധിച്ചുള്ള ആഘോഷങ്ങളാണ്. വിഷുക്കണി കുടുംബത്തിലെ മുതിർന്ന സ്ത്രീകൾക്കാണ്‌ വിഷുക്കണി ഒരുക്കുവാനും അത്‌ കാണിക്കുവാനുമുള്ള ചുമതല. തേച്ചൊരുക്കിയ ഓട്ടുരുളിയിൽ അരിയും നെല്ലും ഉപയോഗിച്ച്‌ പാതി നിറച്ച്‌, കൂടെ അലക്കിയ , മുണ്ടും, പൊന്നും, വാൽക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, പഴുത്ത അടയ്ക്കയും വെറ്റിലയും, കണ്മഷി, ചാന്ത്, സിന്തൂരം, നാരങ്ങ എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ...

Dussehra Special Recipe in Malayalam

Enjoy your Festival with this Recipe

ഹിന്ദുമതം-ദസറ

ഒരു ഇന്ത്യൻ സനാതന ധർമ്മം, അല്ലെങ്കിൽ ഒരു ജീവിത രീതിയാണ് ഹിന്ദുമതം അഥവാ ഹിന്ദുയിസം. തെക്കേ ഏഷ്യയിൽ വളരെ വ്യാപകമായ ഇത് ലോകത്തിലെ ഏറ്റവും പുരാതനമായ മതമാണ്.ഏറ്റവും പ്രധാനപ്പെട്ട ഹൈന്ദവ ആഘോഷങ്ങളിലൊന്നാണ് ദസറ(നവരാത്രി).ഒൻപത് രാത്രിയും പത്ത് പകലും നീണ്ടു നിൽക്കുന്നഉത്സവമാണ് നവരാത്രി .ഹൈന്ദവരുടെ ആരാധനയുടേയും കലകളുടെയും വിദ്യാരംഭത്തിന്റെയും ഉത്സവമാണ്നവരാത്രി. ചിലർ നവരാത്രി വ്രതം അനുഷ്ഠിക്കുന്നു.കേരളത്തിൽ സരസ്വതിപൂജയും വിദ്യാരംഭവും പ്രധാനമാണ്. ഭഗവതി ക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളാണിത്. പല ക്ഷേത്രങ്ങളിലും ഉത്സവം, പൊങ്കാല, പൂരം, ദേവി ഭാഗവത നവാഹ യജ്ഞം, ഐശ്വര്യപൂജതുടങ്ങിയവ ഈ സമയത്ത് നടത്തപ്പെടുന്നു(വിക്കിപീഡിയ മലയാളം ).
Tasty  Fruits Gel Recipe - രുചിയുള്ളഫ്രൂട്ട്സ് ജെൽ പാചകക്കുറിപ്പ്









പഴങ്ങൾ -Fruits

സസ്യങ്ങൾ ഉൽപാദിപ്പിക്കുന്ന ഫലങ്ങളാണ് പഴങ്ങൾ (Fruits). ഇവ വ്യത്യസ്തങ്ങളായ വർണ്ണങ്ങളിലും സ്വാദുകളിലും കാണപ്പെടുന്നു. മനുഷ്യൻ ഉൾപ്പെടെയുള്ള ജീവജാലങ്ങൾ ഇവ ഭക്ഷണമായി ഉപയോഗിക്കുന്നു.

പല സസ്യങ്ങളും പഴങ്ങൾക്കുള്ളിൽ ശേഖരിച്ചിരിക്കുന്ന വിത്തുകൾ വഴിയാണ് വംശവർദ്ധനവ് സാധ്യമാക്കുന്നത്. വേനൽക്കാലത്ത് പഴങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണു എന്ന് വിവിധ പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്

വിശ്വാസികളുടെ ഒരു ആരാധന കർമമാണ് വ്രതം .വ്രത നാളിൽ പഴങ്ങൾ കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും .

ഇന്ന് ഞാൻ നിങ്ങളുമായി പങ്കിടുന്നത് പഴങ്ങൾഉപയോഗിച്ച് തയ്യാർ ചെയ്ത ഒരു രുചികരമായ ജെൽ പാചകക്കുറിപ്പാണ്.ഞാൻ ഉപയോഗിച്ച പഴങ്ങളും അവയുടെ ആരോഗ്യ ഗുണങ്ങളുംചുവടെ കൊടുക്കുന്നു .

പഴങ്ങളും അതിന്റെ ഗുണങ്ങളും-Fruits and its Benefits

വാഴപ്പഴം - പ്രമേഹത്തേ നിയന്ത്രിക്കുകയും അലർജിതടയുകയും ചെയ്യും .

ആപ്പിൾ - ഹൃദയത്തിന്റെ ആരോഗ്യം വർദ്ദിപ്പിക്കും ,തലവേദന കുറയ്ക്കും ,പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.
പേരക്ക - പ്രതിരോധ ശക്തി
മാതളം - ഞരമ്പുകളുടെ ആരോഗ്യം വർദ്ദിപ്പിക്കും,ഓർമ്മക്ക് ഗുണം ചെയ്യും ,മഞ്ഞപ്പിത്തതിനു ഗുണം ചെയ്യും
പീച്ച് - മലബന്ധം കുറയ്ക്കും ,ഹൃദയത്തിന്റെ ആരോഗ്യം വർദ്ദിപ്പിക്കും,സൗന്ദര്യവർദ്ധനവിന് 
മുസമ്പി - പ്രതിരോധ ശേഷി വർദ്ദിപ്പിക്കും ,ക്യാന്സറിന് എതിരെ പ്രവൃത്തിക്കും

ഫ്രൂട്ട്സ് ജെൽ പാചകക്കുറിപ്പ്-Fruits Gel Recipe

ചേരുവകൾ - Ingredients

ചൈനാഗ്രാസ്സ്         5gm

പഞ്ചസാര        ½ cup

ചെറുനാരങ്ങ     1 non

വെള്ളം          ½ ltr

പഴങ്ങൾ      

പേരക്ക        1

മാതളം        1

ആപ്പിൾ        1

മുസംബി        1

പീച്ച്            1

വാഴപ്പഴം     2

എങ്ങനെ തയ്യാറാക്കാം- How to prepare

step 1

ചൈനാഗ്രാസ്സ് മിശ്രിതംതയ്യാർ ചെയ്യുക 


അരലിറ്റർ വെള്ളത്തിൽചൈനാഗ്രാസ്സ് ഇട്ടുപത്തു മിനുട്ടു    കുതിർക്കുക

ശേഷംഅടുപ്പത്തുവെച്ചുനന്നായിഅലിയിച്ചെടുക്കുക.

ഇതിലേക്ക് പഞ്ചസാര ചേർത്ത്ഉരുക്കുക.

അടുപ്പു അണച്ച് ചെറുതായിതണുക്കുബോൾ നാരങ്ങാനീര് ചേർക്കുക.

step 2

ക്രമീകരിക്കുക

പഴങ്ങൾ മുറിച്ചെടുക്കുക 

ഒരു വിളമ്പുന്ന പാത്രത്തിൽ എല്ലാ പഴങ്ങളും ഒരു നിരയിൽ നിരത്തുക,അതിന്റെ മുകളിൽ ചൈനാഗ്രാസ്സ് മിശ്രിതം ഒഴിച്ച് അഞ്ചു മിനുട്ടു സെറ്റ്ആവാൻ  ഫ്രീസർ ചെയ്യുക.

ഇതുപോലെ രണ്ടോ മൂന്നോ പാളികൾ ചെയ്യുക.

പിന്നീട് പാത്രം നന്നായി കവർ ചെയ്തു അഞ്ചു മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് സെറ്റ് ചെയ്യുക .

ആരോഗ്യകരവും രുചികരവുമായ മിക്സഡ് ഫ്രൂട്ട് ജെൽ തയ്യാർ.

How to prepare tasty and healthy fruit gel -രുചികരവും ആരോഗ്യകരവുമായ ഫ്രൂട്ട് ജെൽ എങ്ങനെ തയ്യാറാക്കാം




Recipe Video-https://www.youtube.com/watch?v=HgGBqxm9QKw&t=40s

Sweet recipes for Dussehra

1 Easy snack recipe Kerala cooker kalathappam

Special drink 

3 Tasty drink with tender coconut pudding

Best veg and non veg restaurants in Panjim-Goa












Comments